പാനൂർ: ചെണ്ടയാട് മാവിലേരിയിൽ നടത്തിയ റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി.മാവിലേരി ജുമാ മസ്ജിദിന് സമീപത്തെ ബാപ്പാരി കരീമിൻ്റെ വീട്ടു മുറ്റത്ത് ബക്കറ്റിലും ചാക്കിലും ഒളിപ്പിച്ച നിലയിലും നിരോധിത പുകയില ഉൽപന്നങ്ങളായ ഹാൻസ്, കൂൾ ലിപ്, ടൊബാക്കോ തുടങ്ങിയവയുടെ പാക്കറ്റുകളാണ് പാനൂർ പൊലീസ് റെയ്‌ഡ് നടത്തി പിടികൂടിയത്.
റെയ്ഡിന് എസ്.ഐ എ.പി ആഷിഫ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷംസീർ കെ.കെ, സീന, ബൈജു, രാജേഷ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് കഞ്ചാവ് വലിക്കുകയായിരുന്ന നാലു യുവാക്കളെ രാത്രി കാല പെട്രോളിങ്ങിനിടയിൽ പൊലിസ് പിടികൂടിയിരുന്നു.
Trending :