കൂടാളിയിൽകർക്കിടക ഫെസ്റ്റ്​ നടത്തി

12:00 PM Aug 10, 2025 | AVANI MV

കൂടാളി: കൂടാളി ഗ്രാമപഞ്ചായത്ത്​ വാർഡ്​ 14​ കുടുംബശ്രീ എഡിഎസിന്‍റെ നേതൃത്വത്തിൽ കർക്കിടക ഫെസ്റ്റ്​ സംഘടിപ്പിച്ചു. കൂടാളി പൊതുജന വായനശാലയിൽ നടത്തിയ ഫെസ്റ്റ്​ പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ്​ പി പത്​മനാഭൻ ഉദ്​ഘാടനം ചെയ്തു.

 വാർഡ്​ മെമ്പർ കെ പി ജലജ അധ്യക്ഷയായി. ‘മഴക്കാല ആരോഗ്യസംരക്ഷണം’ എന്ന വിഷയത്തിൽ നായാട്ടുപാറ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഒ നിമിഷ ക്ലാസെടുത്തു. റാഷിദ നന്ദിയും പറഞ്ഞു. പി കരുണാകരൻ, സുനിൽ എന്നിവർ വിധികർക്കളായി.   ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ ദിവാകരൻ സമ്മാനദാനം നടത്തി.