+

തളിപ്പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി വീണു മരിച്ചു

മുയ്യത്ത് തേങ്ങപറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു. മുയ്യത്തെ തൈവളപ്പില്‍ ടി.വി.സുനിലാണ്(53)മരിച്ചത്. ഞായറാഴ്ച്ചരാവിലെ 8.45 നായിരുന്നു സംഭവം

തളിപ്പറമ്പ് : മുയ്യത്ത് തേങ്ങപറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു. മുയ്യത്തെ തൈവളപ്പില്‍ ടി.വി.സുനിലാണ്(53)മരിച്ചത്. ഞായറാഴ്ച്ചരാവിലെ 8.45 നായിരുന്നു സംഭവം. മുയ്യം യു.പി സ്‌ക്കൂളിന് സമീപത്തെ അബ്ദുല്‍ഖാദറിന്റെ പറമ്പില്‍ തേങ്ങ പറിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.
ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ത്തെിച്ചുവെങ്കിലും മരണമടഞ്ഞു.

പരേതനായ ബാലന്‍-നളിനി ദമ്പതികളുടെമകനാണ്.ഭാര്യ: ഗീത. മക്കള്‍: അതുല്‍, അനന്യ. സഹോദരങ്ങല്‍: സുജിത്ത്(പാളിയത്ത്‌വളപ്പ്), മിനി(പഴയങ്ങാടി).

facebook twitter