+

ശുചിത്വ മിഷനിൽ പ്രോഗ്രാം ഓഫീസർ തസ്തികയിൽ അവസരം

ശുചിത്വ മിഷനിൽ പ്രോഗ്രാം ഓഫീസർ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. നിലവിൽ ആകെ ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്.

ശുചിത്വ മിഷനിൽ പ്രോഗ്രാം ഓഫീസർ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. നിലവിൽ ആകെ ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്.
പ്രതിമാസം 46,230 രൂപ ശമ്പളം ലഭിക്കും. 65 വയസ് വരെ പ്രായമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 19 ആണ്.
മാസ് കമ്മ്യൂണിക്കേഷൻ, ജേണലിസം, പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ജേണലിസം / മീഡിയ കമ്മ്യൂണിക്കയിൽ ബിരുദാനന്തര ബിരുദം (ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം) ബിരുദാനന്തര ബിരുദവും ജേണലിസം / മീഡിയ കമ്മ്യൂണിക്കയിൽ പിജി ഡിപ്ലോമയും എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഐഇസി പ്രവർത്തനങ്ങൾ,പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ ആശയവിനിമയം എന്നിവയിൽ കുറഞ്ഞത് 3-5 വർഷത്തെ പരിചയം. ഡിജിറ്റൽ മീഡിയ, സോഷ്യൽ മീഡിയ മാനേജ്മെന്റ്, കാമ്പെയ്ൻ പ്ലാനിംഗ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷൻ പേജിൽ നിന്ന് റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക. നൽകിയിരിക്കുന്ന ശുചിത്വ മിഷൻ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കുക. അപേക്ഷകൾ ആഗസ്റ്റ് 19ന് മുൻപായി നൽകണം
facebook twitter