കണ്ണൂരിൽ എഐഎസ്എഫ് ക്യാമ്പസ്‌ ലീഡേഴ്‌സ് ക്യാമ്പ് നടത്തി

10:45 AM Aug 11, 2025 | AVANI MV

കണ്ണൂർ: എഐഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പസ്‌ ലീഡേഴ്‌സ് ക്യാമ്പ് നടത്തി. കണ്ണൂർ എൻ ഇ ബാലറാം സ്മാരക മന്ദിരത്തിൽ നടത്തിയ ക്യാമ്പ് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്‌ ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ എ പ്രണോയ് അധ്യക്ഷനായി.സിപിഐ ജില്ലാ കൗൺസിൽ അംഗം അഡ്വ പി അജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എ ഇസ്മായിൽ, ജില്ലാ സെക്രട്ടറി സി ജസ്വന്ത്, സംസ്ഥാന കമ്മിറ്റി അംഗം അനിൽ ചന്ദ്രൻ, അനഘ വിനയൻ, സാരംഗ് ദിനേശ്, യദു കൃഷ്ണ, ആദർശ് സി ടി എന്നിവർ സംസാരിച്ചു.