+

തളിപ്പറമ്പ് നഗരസഭയിലും പരിയാരം, പട്ടുവം എന്നിവിടങ്ങളിലും കോൺഗ്രസും മുസ്ലീം ലീഗും ചേർന്ന് യുഡി എഫ് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം പിടിക്കാൻ വ്യാപകമായി കള്ളവോട്ട് ചേർക്കുന്നു :സി.പി.എം

ബിജെപിയുടെ വോട്ട് അട്ടിമറിക്കെതിരെ ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമായി പ്രതിഷേധിക്കുന്ന കോൺഗ്രസും മുസ്ലീം ലീഗും ചേർന്ന യുഡി എഫ്   തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം പിടിക്കാൻ വ്യാപകമായി കള്ളവോട്ട് ചേർക്കുന്നുവെന്ന് സി.പി.എം.


തളിപ്പറമ്പ: ബിജെപിയുടെ വോട്ട് അട്ടിമറിക്കെതിരെ ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമായി പ്രതിഷേധിക്കുന്ന കോൺഗ്രസും മുസ്ലീം ലീഗും ചേർന്ന യുഡി എഫ്   തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം പിടിക്കാൻ വ്യാപകമായി കള്ളവോട്ട് ചേർക്കുന്നുവെന്ന് സി.പി.എം. ബംഗളൂരുവിലെ കള്ളവോട്ട് ചേർത്ത രീതി വെളിപ്പെടുത്തി ബി ജെ പിക്കെതിരെ രാഹുൽ വാർത്താ സമ്മേളനം നടത്തിയപ്പോൾ അതേ അടവ് പയറ്റി അനുയായികൾ കേരളത്തിൽ പ്രത്യേകിച്ച് കണ്ണൂരിലെ ലീഗ് കേന്ദ്രങ്ങളിൽ വോട്ട് ചേർക്കുകയാണ്. ഈ ഇരട്ടത്താപ്പിനെതിരെ യു ഡി എഫ് നേതൃത്വം പ്രതികരിക്കണം. അല്ലെങ്കിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ തള്ളി പ്പറയാൻ തളിപ്പറമ്പിലെ മുസ്ലിം ലീഗിൻ്റെയും  കോൺഗ്രസിൻ്റെയും പ്രാദേശിക നേതൃത്വം  തയ്യാറാകണം. 

തളിപ്പറമ്പ് നഗരസഭ, സമീപ പഞ്ചായത്തുകളായ പരിയാരം, പട്ടുവം എന്നിവിടങ്ങളിലാണ് വ്യാപകമായി ഇരട്ട വോട്ടുകൾ ചേർത്തിട്ടുള്ളത്. 
ഗ്രാമ - ബ്ലോക്ക് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പരിയാരത്ത് യുഡിഎഫിൻ്റെ നീക്കം തളിപ്പറമ്പ് നഗരസഭാ ഡിവിഷനിലെ വോട്ടർമാരും നിലവിലെ വോട്ടർ പട്ടികയിൽ പേരുള്ളവരുമായ 600 പേരാണ് പരിയാരം ഒമ്പതാം വാർഡായ തലോറ നോർത്തിലേക്ക് വോട്ട് ചേർക്കാൻ അപേക്ഷ നൽകിയത്. യഥാർഥത്തിൽ തളിപ്പറമ്പ് നഗരസഭാ പരിധിയിൽ താമസക്കാരായ ഇവരെല്ലാം തന്നെ പ്രദേശത്തെ ബന്ധു വീടുകളുടെ മേൽവിലാസത്തിലാണ് പുതുതായി വോട്ടു ചേർത്തത് തലോറ സൗത്തിൽ 400 ഇരട്ട വോട്ടാണ് പുതുതായി ചേർത്തത് കുപ്പം മുക്കുന്ന് തിരുവട്ടൂർ ഭാഗങ്ങളിലും ഇത്തരത്തിൽ നൂറു കണക്കിന് വോട്ടുകൾ കൃത്രിമമായി ചേർത്തിട്ടുണ്ട് പട്ടുവം പഞ്ചായത്തിലെ അരിയിലിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കള്ളവോട്ട് ചെയ്ത ലീഗ് ഇക്കുറി അതിനൊപ്പം ഇരട്ട വോട്ടു ചേർത്ത് ജനാധിപത്യം അട്ടിമറിക്കാൻ മത്സരിക്കുകയാണ്.

169 വോട്ടുകൾ ചേർക്കാനാണ് ഇവിടെ അപേക്ഷ നൽകിയത്. വെള്ളിക്കീൽ, കൂത്താട്ട് ' മുതുകുട എന്നിവിടങ്ങളിലും വ്യാപക വോട്ട് ചേർക്കൽ നടന്നിട്ടുണ്ട്. തളിപ്പറമ്പ് നഗരസഭയുടെ പുഴക്കുളങ്ങര വാർഡ് കഴിഞ്ഞ ടേമിൽ യുഡി എഫിൽ നിന്ന് സി പി ഐ എം ശക്തമായ മത്സരത്തിലൂടെ പിടിച്ചെടുത്തതാണ്. അതിൻ്റെ നാണക്കേട് മറക്കാൻ അതിർത്തി മറികടന്ന് വോട്ടർമാരെ ചേർത്തിട്ടുണ്ട്. കാക്കാഞ്ചാലിലും സമാനമായി തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഏതാനും ചില ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്തു കൊടുക്കുന്നുണ്ട്. അനധികൃത വോട്ട് ചേർത്ത് നൽകാത്തവരെ തെരുവിൽ തടയുമെന്ന ലീഗ് നേതാവ് സുബൈറിൻ്റെ വെല്ലുവിളി ജനാധിപത്യത്തിന് അവർ വിലനൽകുന്നില്ലെന്നതിൻ്റെ തെളിവാണ് 

ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് ജനാധിപത്യത്തെ പണാധിപത്യവും വോട്ടാധിപത്യവുമാക്കി മാറ്റാനാണ് ലീഗും യു ഡി എഫും ശ്രമിക്കുന്നതെങ്കിൽ കൈയും കെട്ടി നോക്കിയിരിക്കാൻ സി പി ഐ എം തയ്യാറല്ല .രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ചു കൊണ്ട് നിയമവഴിയിലൂടെ ഇതിനെതിരെ പോരാടാൻ സി പി ഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ആഹ്വാനം ചെയ്യുന്നു. അതോടൊപ്പം ലീഗ് ഭീഷണിക്ക് വഴങ്ങി വോട്ട് ചേർക്കുന്ന ഉദ്യോഗസ്ഥർ എന്നും ലീഗിൻ്റെ തണലിലായിരിക്കും എന്ന് കരുതേണ്ടതില്ല 

വോട്ടർ പട്ടിക അട്ടിമറിച്ച് ജനാധിപത്യ ധ്വംസനം നടത്തുന്ന യുഡിഎഫ് മുന്നണിയെ ബഹുജനങള അണിനിരത്തി സി പി ഐ എം പ്രതിരോധിക്കും  
രാഷ്ട്രീയ നീതികേടിനെതിരെ ശരിയുടെ പക്ഷത്ത് നിന്ന് നിലപാടെടുത്തു കൊണ്ട് സി പി ഐ എമ്മിനൊപ്പം ചേർന്ന് നിൽക്കാൻ ബഹുജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ കെ സന്തോഷ് സി പി ഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി കെ ശ്യാമള ടീച്ചർ, സി എം കൃഷ്ണൻ ടി ബാലകൃഷ്ണൻകെ ദാമോദരൻ മാസ്റ്റർ എന്നിവർ  ങ്കെടുത്തു.
 

Trending :
facebook twitter