വളപട്ടണം മുച്ചിലോട്ട് ക്ഷേത്രത്തിൽ ആചാരസ്ഥാനികരെ 17 ന് ആദരിക്കും

12:50 PM Aug 14, 2025 | AVANI MV

കണ്ണൂർ : തുഞ്ചത്ത് ആചാര്യ ചാരിറ്റബിൾ ട്രസ്റ്റ് ഓഗസ്റ്റ് 17 ന് വളപട്ടണം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ ഇരുന്നൂറോളം ആചാര സ്ഥാനികരെ ആദരിക്കുമെന്ന് തുഞ്ചത്ത് ആചാര്യ ചാരിറ്റബിൾ ട്രസ്റ്റ് (ടാക്ട് ) വാർത്താ സമ്മേളനത്താൽ അറിയിച്ചു. 

ചിങ്ങ പുലരി ദിനത്തിൽ രാവിലെ ഒൻപതു മണിക്ക് ഘോഷയാത്രയായി ആചാരി സ്ഥാനികരെ ആനയിച്ചു ഘോഷയാത്ര നടത്തും. ക്യാപ്റ്റൻ സി.പി കൃഷ്ണൻ നായർ സ്മാരക വേദിയിൽ ആചാരസ്ഥാനികർക്ക് ദക്ഷിണയും പുതുവസ്ത്രവും നൽകി ആദരിക്കും. ഇരുപതോളം പേർക്ക് ചികിത്സാ സഹായ ധനവും ചടങ്ങിൽ വിതരണം ചെയ്യും. ഉച്ചയ്ക്ക് നടക്കുന്ന സമാദരണവിരുന്നോടെ ആചാര്യസംഗമം സമാപിക്കും. വാർത്ത സമ്മേളനത്തിൽ വി.എസ്.എസ്  സംസ്ഥാന സെക്രട്ടറി ഷാജികുന്നാവ് ,ടാക്ട് സെക്രട്ടറി പി.വി നികേഷ് , വാസന്തി സുരേഷ്, ടി.പി സുധീഷ്, സുരേഷ് ചന്ദ്രൻ, കെ.പി ഭാസ്കരൻ എന്നിവർ പങ്കെടുത്തു.