കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വിശേഷാൽ മഹാ ഗണപതിഹോമം ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ. നാരായണൻ നമ്പൂതിരി, ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.
Trending :
തുടർന്ന് ഇസ്കോൺ ഗോപാൽ സ്ടീറ്റ് കണ്ണൂരിലെ എച്ച് ജിരാഖലരാജ കനയ്യദാസ് "രാമായണം ഇന്നത്തെ സമൂഹത്തിൽ " എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണവും 16 ന് ശനിയാഴ്ച ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം മാതൃ സമിതിയുടെ നാമസങ്കീർത്തനവും വൈകുന്നേരം 5.30 ന് രാമായണ പാരായണ സമർപ്പണത്തോടെ രാമായണ മാസാചരണ ചടങ്ങുകളും പരിപാടികളും സമാപിക്കും.