ഐഫോൺ 17 സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. പുതുതായി പ്രഖ്യാപിച്ച ഐഒഎസ് 26 അപ്ഡേറ്റും ഐഫോൺ 17 സീരീസിൽ ലഭ്യമാകുമെന്നാണ് പലരുടെ പ്രതീക്ഷ.
ആപ്പിൾ ഔദ്യോഗികമായി ഐഫോൺ 17 സീരീസ് റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. കറുപ്പ്, വെള്ള, ചാര, കടും നീല, ഓറഞ്ച് നിറങ്ങളിൽ പുതിയ ആപ്പിൾ ഐഫോൺ 17 സീരീസ് ലഭ്യമാകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ. ഇന്ത്യയിൽ ആപ്പിൾ ഐഫോൺ 17 പ്രോ മാക്സിന് ഏകദേശം 1,65,000 രൂപ വില വരുമെന്നാണ് റിപ്പോർട്ടുകൾ.
മികച്ച പ്രകടനത്തിനും വേഗതയ്ക്കും വേണ്ടി, ഏറ്റവും പുതിയ എ19 പ്രോ പ്രോസസർ ഈ ഹാൻഡ്സെറ്റിൽ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ ബാറ്ററി ബാക്കപ്പിനായി, 5000 എംഎഎച്ച് ബാറ്ററി, 50 വാട്‌സ് മാഗ്സേഫ് ചാർജിംഗ് പോലുള്ള സവിശേഷതകളും കാണാൻ സാധ്യതയുണ്ട്.
ഫോണിന് പിന്നിൽ 48 മെഗാപിക്‌സൽ പ്രൈമറി, 48 മെഗാപിക്‌സൽ ടെലിഫോട്ടോ, 48 മെഗാപിക്‌സൽ അൾട്രാ-വൈഡ് ക്യാമറ സെൻസർ എന്നിവ ഉണ്ടായേക്കും. സെൽഫിക്കും വീഡിയോ കോളിംഗിനുമായി മുൻവശത്ത് 24 മെഗാപിക്‌സൽ ക്യാമറയുമാകും കാണുക