
മൊബൈലുകൾക്കും ഗാഡ്ജറ്റുകൾക്കും വമ്പൻ ഓഫറുകളുമായി ഫ്ലിപ്‍കാർട്ട് ഫ്രീഡം സെയിൽ. വ്യത്യസ്‍ത വിഭാഗങ്ങളിലായി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് ഫ്രീഡം സെയിലിൽ വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന എന്തെങ്കിലുമൊക്കെ സ്വന്തമാക്കാൻ ഇത് മികച്ച അവസരമാണ്. ഗാഡ്‌ജെറ്റുകൾ മുതൽ വീട്ടാവശ്യത്തിനുള്ള വസ്‍തുക്കൾ വരെ ഫ്രീഡം സെയിൽ വഴി നിങ്ങൾക്ക് സ്വന്തമാക്കാം. സ്‍മാർട്ട് ഫോൺ പ്രേമികളെ സംബന്ധിച്ച് ഈ വിൽപ്പനയുടെ ഒരു പ്രധാന ആകർഷണം സാംസങ് ഗാലക്‌സി എസ് 24 എഫ്ഇയുടെ വിലക്കുറവാണ്.
ഫ്ലിപ്‍കാർട്ട് ഫ്രീഡം സെയിലിൽ ഗാലക്‌സി എസ് 24 എഫ്ഇയിൽ 24,000 രൂപയുടെ വമ്പിച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇത് വളരെ കുറഞ്ഞ വിലയ്ക്ക് ഈ ജനപ്രിയ സ്‍മാർട്ട്‌ഫോൺ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എസ്24 എഫ്ഇ വേരിയൻറ് 59,999 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്‍കാർട്ടിൽ ഈ സ്‍മാർട്ട്‌ഫോൺ നിലവിൽ 35,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതായത് ഫ്ലിപ്‍കാർട്ട് ഗാലക്‌സി എസ്24 എഫ്ഇയിൽ 24,000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട് വാഗ്‍ദാനം ചെയ്യുന്നു. വിലയിൽ കൂടുതൽ ലാഭിക്കാൻ, നിങ്ങളുടെ പഴയ ഹാൻഡ്‌സെറ്റ് എക്സ്‍ചേഞ്ച് ചെയ്യുകയും ചെയ്യാം.
സാംസങ് ഗാലക്‌സി എസ്24 എഫ്ഇയിൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് അഡാപ്റ്റീവ് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ ലഭിക്കുന്നു. ഈ ഫോണിൽ എക്‌സിനോസ് 2400e ചിപ്‌സെറ്റ് സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, 25W ചാർജിംഗ് പിന്തുണയുള്ള 4,700mAh ബാറ്ററിയും ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്നു. ഫോട്ടോഗ്രാഫിക്കായി സാംസങ് ഗാലക്‌സി എസ്24 എഫ്ഇയിൽയിൽ 50MP പ്രധാന ക്യാമറ, 12MP അൾട്രാ-വൈഡ് ക്യാമറ, 8MP ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ-റിയർ ക്യാമറ സജ്ജീകരണം ലഭിക്കുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10MP ക്യാമറയും ലഭിക്കുന്നു.