കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന AI വീഡിയോ’KL കിനാവ്’ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്.
കേരളത്തിന്റെ അതിജീവനത്തിന്റെയും സൗന്ദര്യത്തിന്റെയും ഈ ആവിഷ്കാരം തയ്യാറാക്കിയത് കോഴിക്കോട് ആസ്ഥാനമായുള്ള ക്യാപ്പിയോ ഇന്ററാക്റ്റീവ് ആണെന്ന് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അന്യഗ്രഹലോകവുംഉറ്റുനോക്കുന്ന കേരളം.. ??
കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഹ്രസ്വ AI വീഡിയോ’KL കിനാവ്’ ഇവിടെ പങ്കുവെക്കുന്നു. കേരളത്തിന്റെ അതിജീവനത്തിന്റെയും സൗന്ദര്യത്തിന്റെയും ഈ ആവിഷ്കാരം തയ്യാറാക്കിയത് കോഴിക്കോട് ആസ്ഥാനമായുള്ള ക്യാപ്പിയോ ഇന്ററാക്റ്റീവ് ആണ്.