പൂർവികർ അനുഭവിച്ച സഹനത്തിൻ്റെ ഫലമാണ് അനുഭവിക്കുന്ന നാം സ്വാതന്ത്ര്യം, അത് കൊണ്ട് തന്നെ പൂർവ്വികരെ എന്നും സ്മരിക്കണം: ഇന്ത്യൻ ആർമി മുൻ കമാൻഡോ കെ. അഭിലാഷ്

03:20 PM Aug 15, 2025 | AVANI MV

കണ്ണൂർ : നമ്മുടെ പൂർവികർ അനുഭവിച്ച സഹനത്തിൻ്റെ ഫലമായാണ് നാം  ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അത് കൊണ്ട് തന്നെ പൂർവ്വികരെ നാം എന്നും സ്മരിക്കണമെന്നും ഇന്ത്യൻ ആർമി മുൻ കമാൻഡോ കെ. അഭിലാഷ്  പറഞ്ഞു. തൃച്ചംബരം യു പി സ്കൂളിൽ സ്വാതന്ത്യ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃച്ചംബരം യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ  കെ. അഭിലാഷ് മുംബൈ ഭീകരാക്രമണത്തെ നേരിട്ട ഇന്ത്യൻ ആർമി  കമാൻഡോ സംഘത്തിലംഗമായിരുന്നു.  പി.ടി.എ  പ്രസിഡൻ്റ് വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു..സ്കൂൾ മാനേജർ സി.വി. സോമനാഥൻ മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി. സ്കൂളിലെ വിവിധ എൻഡോവ്മെൻ്റ് വിതരണം വാർഡ് കൗൺസിലർ പി.വി. സുരേഷ് നിർവഹിച്ചു. 

സ്കൂൾ പ്രധനാധ്യാപിക എം.വി.ശോഭന ടീച്ചർ, തൃച്ചംബരം ഹയർ എലിമെൻ്ററി സൊസൈറ്റി പ്രസിഡൻ്റ് പി ഗോവിന്ദൻ മാസ്റ്റർ, പിടിഎ പ്രസിഡൻ്റ് കെ. നിഖില, മദർ പി ടി എ പ്രസിഡൻ്റ് യു.പ്രിയ, സീനിയർ അസിസൻ്റ് കെ.വി. സജിനി ടീച്ചർ, ടി. അംബരീഷ് മാസ്റ്റർ, എ.ശോഭന,കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ ദേശഭക്തി ഗാനം, പ്രസംഗം, പായസ വിതരണം എന്നിയുമുണ്ടായി.