അരിയിലിലെ മോഹനൻ്റെ മരണം; വൈകാരികത ഇളക്കിവിട്ട് കലാപത്തിന് സിപിഎം ശ്രമമെന്ന് അബ്ദുൾ കരീം ചേലേരി

11:30 PM Aug 15, 2025 |


കണ്ണൂർ:  തളിപ്പറമ്പ് അരിയിലിലെ സി.പി.എം പ്രവർത്തകൻ വള്ളേരി മോഹനൻ മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന സിപിഎം ആരോപണം അടിസ്ഥാന രഹിതമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽകരീം ചേലേരി കണ്ണൂർ ബാഫക്കി തങ്ങൾ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മോഹനൻ്റെ മരണത്തിന് ഉത്തരവാദി ലീഗ് പ്രവർത്തകരാണെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.13 വർഷം മുമ്പുള്ള ആക്രമണത്തെ തുടർന്നാണ് മോഹനൻ മരിച്ചതെന്നാണ് സിപിഎം പ്രചാരണം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. കണ്ണൂർ ജില്ലയിൽ സമീപകാലത്ത് രാഷ്ട്രീയ സംഘർഷമില്ല. ലീഗ് ആക്രമണത്തിലാണ് മരിച്ചതെന്ന പ്രചാരണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകരെ വൈകാരികമായി ഇളക്കിവിടാനാണ് നേതൃത്വത്തിൻ്റെ ശ്രമം. 

Trending :

2012 ഫെബ്രുവരി 20 നാണ് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപെട്ടത്. ഈ കേസിൻ്റെ വിചാരണ നടന്നുവരികയാണ്. ആ സംഭവത്തിൻ്റെ പശ്ചാതലത്തിൽ വൈകാരിക പ്രതികരണം ഉണ്ടായിട്ടുണ്ടാകാം. എന്നാൽ അന്നത്തെ ആക്രമണമാണ് മരണകാരണമെന്ന പ്രചാരണം അഴിച്ചുവിട്ട് പട്ടുവം പഞ്ചായത്തിൽ കലാപത്തിന് കോപ്പുകൂട്ടാനാണ് സിപിഎം ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെയാണ് ഈ രീതിയിൽ പ്രസ്താവന നടത്തുകയാണ്. 

എന്നാൽ മോഹനൻ്റെ മരണം ആ ആക്രമണവുമായി ബന്ധപ്പെട്ടല്ല. അദ്ദേഹം കിടപ്പ് രോഗിയായിരുന്നില്ല. അദ്ദേഹത്തിന് കുറച്ച് ദിവസം മുമ്പ് കടന്നൽ കുത്തേറ്റു എന്നു പറയപ്പെടുന്നു. ഇതേതുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു മോഹനൻ. തുടർന്ന് എകെജി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും അബ്ദുൽ കരീം ചേലേരി പറഞ്ഞു.