'അമ്മ' സംഘടനയില്‍ പോസിറ്റീവായ മാറ്റമാണ് ഉണ്ടായതെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍. വ്യക്തികളല്ല, സിസ്റ്റമാണ് മാറേണ്ടതെന്നും ദീദി പറഞ്ഞു. പ്ലാറ്റ്‌ഫോമാണ് മാറേണ്ടത് എന്നാണ് ഡബ്ല്യുസിസി എല്ലാ കാലത്തും ഓര്‍മ്മപ്പെടുത്തിയതെന്നും ഈ മാറ്റത്തെ പരിഹസിച്ചവര്‍ക്ക് തെറ്റിയെന്നും ദീദി കൂട്ടിച്ചേര്‍ത്തു. അധികാരസ്ഥാനത്ത് എത്തിയാല്‍ ഒരു സ്ത്രീക്ക് സ്ത്രീയായി മാത്രമേ പെരുമാറാന്‍ കഴിയൂ. ഇറങ്ങി പോകേണ്ടി വന്ന അതിജീവിതയോട് മാപ്പ് പറഞ്ഞു തിരിച്ചു കൊണ്ടുവരേണ്ട സംഘടനയാണ്. അത് അവര്‍ ചെയ്യുമെന്ന് കരുതുന്നു. എന്ത് പിന്തുണയാണ് അതിജീവിതയ്ക്കും ഇറങ്ങിപ്പോയവര്‍ക്കും ഇതുവരെ സംഘടന നല്‍കിയത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും ദീദി ദാമോദരന്‍ വിമര്‍ശിച്ചു.
അമ്മ സംഘടനയുടെ പുതിയ പ്രസിഡന്റായി ശ്വേത മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും ട്രഷറര്‍ ആയി ഉണ്ണി ശിവപാലും വിജയിച്ചു. ജോ.സെക്രട്ടറിയായി അന്‍സിബ ഹസന്‍ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.