+

കുവൈത്ത് വിഷമദ്യ ദുരന്തം ; ഇരിണാവ് സ്വദേശി സച്ചിന് പിറന്ന നാടിൻ്റെ യാത്രാമൊഴി

കുവൈത്ത് സിറ്റിയിൽ വിഷമദ്യ ദുരന്തത്തില്‍ മരിച്ച  ഇരിണാവ് സ്വദേശി സച്ചിന്റെ (31) മൃതദേഹം നാട്ടില്‍ എത്തിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെ വിമാന മാര്‍ഗം കോഴിക്കോട് എത്തിയ

കണ്ണൂർ : കുവൈത്ത് സിറ്റിയിൽ വിഷമദ്യ ദുരന്തത്തില്‍ മരിച്ച  ഇരിണാവ് സ്വദേശി സച്ചിന്റെ (31) മൃതദേഹം നാട്ടില്‍ എത്തിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെ വിമാന മാര്‍ഗം കോഴിക്കോട് എത്തിയ മൃതദേഹം രാവിലെ പത്തിന് കണ്ണൂര്‍ ഇരിണാവിലെ വീട്ടില്‍ എത്തിച്ചു പിന്നീട് പൊതുദർശനത്തിന് ശേഷം ഇരിണാവ് സമുദായ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. 

വിഷമദ്യം കഴിച്ച് സച്ചിന്‍ മരിച്ചെന്ന വിവരം വ്യാഴാഴ്ച്ച യാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. മൂന്ന് വര്‍ഷമായി കുവൈത്തിലുള്ള സച്ചിന്‍ ഹോട്ടല്‍ സ്റ്റാഫായി ജോലി ചെയ്തുവരികയായിരുന്നു. 

സച്ചിൻ്റെ കൂടെ മുറിയിൽ താമസിക്കുന്ന മലയാളി യുവാക്കൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് '60 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. സംഭവത്തില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ചവരിൽ 10 മലയാളികളുണ്ടെന്നാണ് വിവരം.

facebook twitter