കണ്ണൂർ : വോട്ട് കൊള്ളയ്ക്കെതിരെ പോരാടുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തി യൂത്ത് കോണ്ഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റി. രാഹുൽ താങ്കൾ തനിച്ചല്ല,
രാജ്യം കൂടെ ഉണ്ട് എന്ന മുദ്രാവാക്യം ഉയർത്തിയാണ് പൊതു ജനങ്ങളിൽ നിന്നും ആയിരകണക്കിന് ഒപ്പ് ശേഖരണം കണ്ണൂർ കാൾടക്സ് ജങ്ഷനിൽ നടത്തിയത്. സിഗ്നേച്ചർ ക്യാമ്പയിൻ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡൻ്റ് ഫർസിൻ മജീദ് അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി മുഹസിൻ കാതിയോട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ്
അഡ്വ. അശ്വിൻ സുധാകർ , മഹിത മോഹൻ ബ്ലോക്ക് പ്രസിഡൻ്റ് വരുൺ എംകെ , ജില്ലാ സെക്രട്ടറിമാരായ മിഥുൻ മാറോളി , എ സുബീഷ്, ജീന ഷൈജു എന്നിവർ സംസാരിച്ചു.