+

സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; 35 പേര്‍ ആശുപത്രിയില്‍

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ നടന്ന പരിപാടിയില്‍ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം അരീക്കോട് ആണ് സംഭവം.കേരള മുസ്ലിം ജമാഅത്ത് ക്രെസന്റ് ഓഡിറ്റോറിയത്തില്‍വെച്ച്‌ ഇന്നലെ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

മലപ്പുറം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ നടന്ന പരിപാടിയില്‍ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം അരീക്കോട് ആണ് സംഭവം.കേരള മുസ്ലിം ജമാഅത്ത് ക്രെസന്റ് ഓഡിറ്റോറിയത്തില്‍വെച്ച്‌ ഇന്നലെ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ചിക്കൻ സാൻഡ്വിച്ച്‌ കഴിച്ച 35 പേർ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.

 

facebook twitter