കണ്ണൂർ : ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെ തുടർന്ന് സുരക്ഷാ ഭീഷണി നേരിടുന്ന പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിൽ സർക്കാർ നിയോഗിച്ച അന്വേഷണ സംഘമെത്തി. റിട്ട. ജസ്റ്റിസ് സി. എൻ രാമചന്ദ്രൻ നായർ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവരാണ് അന്വേഷണം നടത്തുന്നത്.
രണ്ടു ദിവസത്തെ പരിശോധനയ്ക്ക് ശേഷം ഇവർ മടങ്ങും. സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചകളെ കുറിച്ചു റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗതീരുമാനപ്രകാരമാണ് സന്ദർശനം.
Trending :