+

കൃഷ്‌ണപിള്ളദിനത്തിൽ കണ്ണൂരിൽ സാന്ത്വനസ്‌പർശവുമായി ഐആർപിസി

കൃഷ്‌ണപിള്ളദിനത്തിൽ സാന്ത്വനപ്രവർത്തനവുമായി ഐആർപിസി. കിടപ്പുരോഗികളെ സന്ദർശിച്ചും ആവശ്യമായ പരിചരണം ഉറപ്പുവരുത്തിയുമാണ്‌ സഖാവിന്റെ ഓർമ പുതുക്കിയത്‌. വിവിധ സോണൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ വളണ്ടിയർമാർ വീടുകളിൽ സന്ദർശനം നടത്തിയത്‌.

കണ്ണൂർ : കൃഷ്‌ണപിള്ളദിനത്തിൽ സാന്ത്വനപ്രവർത്തനവുമായി ഐആർപിസി. കിടപ്പുരോഗികളെ സന്ദർശിച്ചും ആവശ്യമായ പരിചരണം ഉറപ്പുവരുത്തിയുമാണ്‌ സഖാവിന്റെ ഓർമ പുതുക്കിയത്‌. വിവിധ സോണൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ വളണ്ടിയർമാർ വീടുകളിൽ സന്ദർശനം നടത്തിയത്‌.

IRPC brings a touch of comfort to Kannur on Krishna Pillai Day

ഐആർപിസി നേതൃത്വത്തിൽ ജില്ലയിലെ പരിശീലനം ലഭിച്ച വളണ്ടിയർമാരും രാഷ്ട്രീയ സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നവരും ജനപ്രതിനിധികളും ഡോക്ടർമാർ, നേഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ്സ് തുടങ്ങിയവർ കിടപ്പുരോഗികളെ സന്ദർശിച്ച്‌ സമ്പൂർണ ഹോം കെയർ പ്രവർത്തനത്തിൽ പങ്കാളികളായി. 18 സോണൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 239 പ്രാദേശിക യൂണിറ്റിലായിരുന്നു ഗൃഹസന്ദർശനം. കാൻസർ, വൃക്കരോഗം, ഭിന്നശേഷി, ഓട്ടിസം,
സെറിബ്രൽ പാഴ്സി, പക്ഷാഘാതം, വാർധക്യസഹജം തുടങ്ങിയ രോഗങ്ങളുള്ള 11,404 പേർ ജില്ലയിലുണ്ടെന്ന്‌ സർവേയിൽ കണ്ടെത്തിയിരുന്നു. ഇവരെയാണ്‌ സന്ദർശിച്ചത്‌.

IRPC brings a touch of comfort to Kannur on Krishna Pillai Day

സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ കണ്ണൂർ ടൗണിലും പെരളശേരിയിലും ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ കാഞ്ഞിരോടും ഗൃഹസന്ദർശനത്തിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി വി രാജേഷ്‌ മാടായിയിലും വൽസൻ പനോളി കൂത്തുപറമ്പ്‌ ഇ‍ൗസ്‌റ്റിലും എൻ ചന്ദ്രൻ മാവിലായിയിലും എം പ്രകാശൻ അഴീക്കോട്‌ സ‍ൗത്തിലും വികെ സനോജ്‌ പാട്യത്തും ഗൃഹസന്ദർശനത്തിൽ പങ്കെടുത്തു. 

IRPC brings a touch of comfort to Kannur on Krishna Pillai Day

ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി ഐ മധുസൂദനൻ പയ്യന്നൂരിലും പി വി ഗോപിനാഥ്‌ വളക്കൈയിലും എൻ സുകന്യ പുഴാതിയിലും കാരായി രാജൻ കോടിയേരിയിലും പി പുരുഷോത്തമൻ മട്ടന്നൂരിലും കെ വി സുമേഷ്‌ പാപ്പിനിശേരി ഇ‍ൗസ്‌റ്റിലും എം സുരേന്ദ്രൻ പാട്യത്തും എം കരുണാകരൻ തിമിരിയിലും ഐആർപിസി ജില്ലാ സെക്രട്ടറി കെ വി മുഹമ്മദ് അഷറഫ്‌ മോറാഴയിലും കിടപ്പുരോഗികളെ സന്ദർശിച്ചു.

facebook twitter