+

സി.എച്ച് സെൻ്ററുകൾ സഹ ജീവികളെ ചേർത്തുനിർത്തുന്ന പ്രസ്ഥാനം: സൈനു ആബിദ്

സി എച്ച് സെൻ്ററുകൾ സഹജീവികളെ ചേർത്തുനിർത്തി ജീവിത പരിസത്തെ അറിഞ്ഞു സഹായിക്കുന്ന പ്രസ്ഥാനമാണെന്നും കേരളത്തിൽ തുല്യതയില്ലാതെ റിലീഫ് പ്രവർത്തനങ്ങളാണ് സി എച്ച് സെൻ്റർ മുഖേന നടന്നുവരുന്ന തെന്നും കണ്ണൂർ സി.എച്ച് സെൻ്റർ അതിനു മാതൃകയാണെന്നും മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസി.സൈനുൽ ആബിദ് പറഞ്ഞു .

കണ്ണൂർ: സി എച്ച് സെൻ്ററുകൾ സഹജീവികളെ ചേർത്തുനിർത്തി ജീവിത പരിസത്തെ അറിഞ്ഞു സഹായിക്കുന്ന പ്രസ്ഥാനമാണെന്നും കേരളത്തിൽ തുല്യതയില്ലാതെ റിലീഫ് പ്രവർത്തനങ്ങളാണ് സി എച്ച് സെൻ്റർ മുഖേന നടന്നുവരുന്ന തെന്നും കണ്ണൂർ സി.എച്ച് സെൻ്റർ അതിനു മാതൃകയാണെന്നും മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസി.സൈനുൽ ആബിദ് പറഞ്ഞു .

കണ്ണൂർ സി എച്ച് സെൻ്റർ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി ഭരണഘടനയിൽ തന്നെ റിലീഫ് പ്രവർത്തനം നിർബന്ധമാക്കിയ ഏക രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗാണ്.കണ്ണൂർ സി.എച്ച് സെൻ്റർ പ്രവർത്തനം ഏറെ സ്തുതർഹമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വീകരണ യോഗത്തിൽ വർക്കിങ് ചെയർമാൻ, കെ.പി.താഹിർ അദ്ധ്യക്ഷനായി. ലീഗ് ജില്ലാ വൈസ് പ്രസി.അഡ്വ.കെ.എ.ലത്തീഫ് സെക്രട്ടറി അഡ്വ.എം പി.മുഹമ്മദലി സി.എച്ച് സെൻ്റർ ജനറൽ കൺവീനർ സി.സമീർ. .കെ.സൈനുദ്ദീൻപി.സി.അഹമ്മദ് കുട്ടി ഏ കെ.അബൂട്ടി ഹാജി. കെ.പി.അബ്ദുൽ സലാം പി.കെ.റിയാസ് കൊളേക്കര മുസ്തഫ ടി.പി.അബ്ദുൽ ഖാദർഅൽത്താഫ്  മാങ്ങാടൻ പി.സി അമീനുള്ള ..ഷാനിദ് മേക്കുന്ന് എന്നിവർ സംസാരിച്ചു.

facebook twitter