+

ഔദ്യോഗിക വസതിയിൽ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തക്കു നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

ഔദ്യോഗിക വസതിയിൽ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തക്കു നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടന്ന ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആക്രമണത്തെ ഡൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സഛ്ദേവ് അപലപിച്ചു.

ജനങ്ങളുമായി സംവദിക്കുന്നതിനിടെ 35 വയസു തോന്നിക്കുന്ന ഒരാൾ കുറച്ചു പേപ്പറുകൾ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും അതിനുശേഷം ആക്രമിക്കുകയുമായിരുന്നുവെന്നുമാണ് പാർട്ടി സ്രോതസ്സുകൾ നൽകുന്ന വിവരം. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ സിവിൽ ലൈൻ പൊലീസ് അറസ്റ്റു ചെയ്തു. എല്ലാ ആഴ്ചയും സിവിൽ ലൈനിൽ മുഖ്യമന്ത്രി ജന സമ്പർക്ക പരിപാടി നടത്തി വരുന്നുണ്ട്.

facebook twitter