നിരവധി മോഷണ കേസിലെ പ്രതിയായ തലശ്ശേരി പെട്ടിപ്പാലം സ്വദേശി അറസ്റ്റിൽ

03:58 PM Aug 21, 2025 | Neha Nair

തലശേരി : നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. പുന്നോൽ പെട്ടിപ്പാലം കോളനിയിലെ നസീറെന്ന നിച്ചുവിനെയാണ് കാപ്പ ചുമത്തി ജയിലിൻ അടച്ചത്. ന്യൂ മാഹി, തലശ്ശേരി പോലീസ് സ്റ്റേഷനുകളിൽ മോഷണം, എൻഡിപിഎസ്, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് നസീർ. 

നിലവിൽ ന്യൂ മാഹിയിലെ ഒരു മോഷണം കേസിൽ  തലശ്ശേരി സബ്ജയിലിൽ റിമാന്റിലുള്ള പ്രതിയെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ കാപ്പ നിയമപ്രകാരമുള്ള  കരുതൽ തടങ്കൽ  ഉത്തരവിൽ  ന്യൂ മാഹി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ ബിനു മോഹൻ  അറസ്റ്റ് ചെയ്തു സെൻട്രൽ ജയിലിൽ അടക്കുകയായിരുന്നു.