+

ബ്രഹ്മാകുമാരിസ് മഹാരക്ത ദാന ക്യാംപയിൻ കണ്ണൂരിലെ മൂന്നിടങ്ങളിൽ നടത്തും

ബ്രഹ്മകുമാരീസ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന മഹാരക്ത ദാന ക്യാംപയിൻ രാജയോഗി നി പ്രകാശമാണി ദാദി ജിയുടെ സ്മര ന്നാർത്ഥം നടത്തുമെന്ന് കണ്ണൂർ ബ്രഹ്മാകുമാരി സ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ : ബ്രഹ്മകുമാരീസ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന മഹാരക്ത ദാന ക്യാംപയിൻ രാജയോഗി നി പ്രകാശമാണി ദാദി ജിയുടെ സ്മര ന്നാർത്ഥം നടത്തുമെന്ന് കണ്ണൂർ ബ്രഹ്മാകുമാരി സ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഓഗസ്റ്റ് 22 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കോളേജ് ഓഫ് കൊമേഴ്സ് ഹാളിൽ നടക്കും.

 മലബാർ കാൻസർ സെൻ്റർ റെഡ്ക്രോസ് സൊസൈറ്റി എന്നിവ ക്യാംപുമായി സഹകരിക്കും. 23 ന് രാവിലെ 9 മണി മുതൽ ഒരു മണി വരെ തളിപ്പറമ്പ് - തലശേരി എന്നിവടങ്ങളിലും രക്ത ദാന ക്യാംപ് നടത്തും. 

തളിപറമ്പിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും തലശേരിയിൽ കണ്ണൂർ ജില്ലാ ആശുപത്രിയും സഹകരിക്കുമെന്ന് ബ്രഹ്മകുമാരിസ് ജില്ലാ കോർഡിനേറ്റർ ബി.കെ സബിത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. ബ്രഹ്മകുമാരിസ്  അംഗങ്ങളായ ഹരീന്ദ്രൻ, പ്രിയ, സുമേഷ്, ഗ്രീഷ്മ എന്നിവരും പങ്കെടുത്തു.

facebook twitter