അറ്റകുറ്റപ്പണി ; കണ്ണൂരിനും പഴയങ്ങാടിക്കും ഇടയിലുള്ള ഈ റെയിൽവേ ഗേറ്റുകൾ അടച്ചിടും

04:26 PM Aug 21, 2025 | Neha Nair

കണ്ണൂർ : ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണൂരിലെ റെയിൽവേ ഗേറ്റുകൾ അടച്ചിടും. വളപട്ടണം-കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കണ്ണപുരം-ധർമശാല (ചൈന ക്ലേ) ലെവൽക്രോസ് ആഗസ്റ്റ് 23ന് രാവിലെ ഒൻപത് മുതൽ 24 ന് രാത്രി 11 മണിവരെയും അടച്ചിടും.

കണ്ണപുരം-പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള തളിപ്പറമ്പ് -കണ്ണപുരം (കോൺവെന്റ്) ലെവൽക്രോസ് ആഗസ്റ്റ് 25 ന് രാവിലെ ഒൻപത് മുതൽ 26 ന് രാത്രി 11 മണിവരെയും കണ്ണപുരം-പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പള്ളിച്ചാൽ- കാവിൻമുനമ്പ് (ഒതയമഠം) ലെവൽക്രോസ് ആഗസ്റ്റ് 27 ന് രാവിലെ ഒൻപത് മുതൽ 28 ന് രാത്രി 11 മണിവരെയും അടച്ചിടും.