+

കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെ തീ കൊളുത്തി കൊന്ന യുവാവും ചികിത്സയ്ക്കിടെ മരിച്ചു

കുറ്റ്യാട്ടൂരിൽ ഭർതൃമതിയായ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിജേഷാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പരിയാരത്തെ

കണ്ണൂർ : കുറ്റ്യാട്ടൂരിൽ ഭർതൃമതിയായ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിജേഷാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

കഴിഞ്ഞആഗസ്റ്റ് 20 ന് ഉച്ചക്ക് ശേഷം രണ്ടരക്കായിരുന്നു സംഭവം. കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണ(39)യെയാണ് ജിജേഷ് വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് കടന്ന് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇരുവരും തമ്മില്‍ നേരത്തെ പരിചയക്കാരായിരുന്നുവെന്നാണ് പൊലിസ് അന്വേഷണ റിപ്പോർട്ട് ' ഭർതൃമതിയായ പ്രവീണയ്ക്ക് ഒരു മകളുണ്ട്. നേരത്തെ പെരുവളത്ത് പറമ്പിലെ സ്കൂളിൽ പഠിച്ച പരിചയം ഇരുവരുമുണ്ട്.

പിന്നീട് സോഷ്യൽ മീഡിയയിലൂടെ സൗഹൃദമുണ്ടാകുന്നത്. പ്രവീണയുടെ ഭർത്താവ് അജീഷ് ഏറെക്കാലമായി ഗൾഫിൽ ജോലി ചെയ്തു വരികയാണ്. സംഭവദിവസം പ്രവീണയും കുടുംബവും താമസിക്കുന്ന വാടകവീട്ടിൽ ബൈക്കിലെത്തിയ ജിജി ഷ് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് വീട്ടിലേക്ക് കയറുകയും പ്രവീണ അടുക്കളയിലേക്ക് കയറിപ്പോൾ പിന്നാലെയെത്തി പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു.

ഈ സമയം പ്രവീണയുടെ ഭർതൃ പിതാവും ഭർത്താവിൻ്റെ സഹോദരിയുടെ മകളും വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലിസിൽ അറിയിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പൊലിസ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിട്ടെ മരണമടയുകയായിരുന്നു.

facebook twitter