കണ്ണൂർ പന്നേൻ പാറയിൽ റെയിൽവെ ട്രാക്കിൽ കരിങ്കൽ ചീളുകൾ അഞ്ച് വിദ്യാർത്ഥികൾ പിടിയിൽ

03:51 PM Aug 23, 2025 | AVANI MV

കണ്ണൂർ : കണ്ണൂർ  റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾ പാടിയിൽ .കണ്ണൂർ ആർ.പി.എഫാണ് കുട്ടികളെ പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് വന്ദേഭാരത് കടന്നുപോകുമ്പോൾ ലോക്കോ പൈലറ്റാണ് പാളത്തിൽ കരിങ്കല്ലുകൾ കണ്ടത്. കണ്ണൂരിനും വളപട്ടണത്തിനു മിടെയിൽ പന്നേൻ പാറയിലാണ് പാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തിയത്.

 ഇതേ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് റെയിൽവെ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥികൾ പിടിയിലായത്. നേരത്തെ വളപട്ടണത്ത് പാളത്തിൽ കോൺക്രീറ്റ് കഷ്ണങ്ങളും കരിങ്കൽ ചീളുകളും കണ്ടെത്തിയിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.