+

തൃച്ചംബരം ഗണേശ സേവാ സമിതിയുടെ ഗണേശോത്സവത്തിന് 26 ന് തുടക്കമാകും

ഗണേശോത്സവം വിപുലമായി സംഘടിപ്പിക്കാൻ ഒരുങ്ങി തൃച്ചംബരം ഗണേശ സേവാ സമിതി. ഓഗസ്റ്റ് 26 തുടങ്ങുന്ന വിപുലമായ പരിപാടി 29ന് സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തളിപ്പറമ്പ : ഗണേശോത്സവം വിപുലമായി സംഘടിപ്പിക്കാൻ ഒരുങ്ങി തൃച്ചംബരം ഗണേശ സേവാ സമിതി. ഓഗസ്റ്റ് 26 തുടങ്ങുന്ന വിപുലമായ പരിപാടി 29ന് സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ കലാസംസ്കാരിക പരിപാടികളോടെ തൃച്ചംബരം വിഘ്നേശ്വര നഗറിലാണ് ഇത്തവണത്തെ ഗണേശോത്സവം വിപുലമായി ആഘോഷിക്കുന്നത്.

 26 ചൊവ്വാഴ്ച ചിറവക്ക് നിന്നും ബൈക്ക് റാലി അകമ്പടിയോടുകൂടി ഗണേശവിഗ്രഹം എഴുന്നള്ളിച്ച് ത്രിച്ചംബരത്ത് പ്രത്യേകം തയ്യാറാക്കിയ വിഘ്നേശ്വര നഗറിൽ പ്രതിഷ്ഠിക്കുന്നു. ഇതിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങ് അമൃതാനന്ദ മഠം അധിപതി അമൃത കൃപാ നന്ദപുരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കും. 

ചെയർമാൻ ഇ വേണുഗോപാൽ അധ്യക്ഷത വഹിക്കും. ഗണേശോത്സവത്തിന്റെ ആഘോഷ പരിപാടിയുടെ അവസാന ദിവസമായ 29ന് വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടക്കും. വാർത്താസമ്മേളനത്തിൽ  പിവി അനിൽകുമാർ,  ഇ വേണുഗോപാൽ, ഉണ്ണികൃഷ്ണൻ പനക്കാട്, സുരേന്ദ്രൻ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു

facebook twitter