തളിപ്പറമ്പ : ഭക്തി സാന്ദ്രമായി പെരുംത്രികോവിലപ്പന്റെ പുത്തരി ഉത്സവം നടന്നു .തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഉത്സവങ്ങളിൽ ഒന്ന് കൂടിയാണ് പുത്തരി ഉത്സവം.പരമ്പരാഗത വിളവെടുപ്പ് ഉത്സവം പുത്തരി എന്നാണ് അറിയപ്പെടുന്നത്.രാജരാജേശ്വര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് പുത്തരി ഉത്സവം.ഞായറഴ്ച രാവിലെ 8.37നും 9.57നും ഇടയിലുള്ള മുഹൂർത്തത്തിൽ പുത്തരി നിവേദ്യം തയ്യാറാക്കി രാജരാജേശ്വരന് നിവേദിച്ചു . പുത്തരി പൂജ കഴിഞ്ഞ് നടയടച്ച ശേഷം ഭക്തജനങ്ങൾക്ക് പ്രസാദ സദ്യ വിതരണം ചെയ്തു .പൗരാണിക കാലം മുതലേ പ്രസിദ്ധമാണ് രാജരേശ്വരന്റെ പുത്തരി സദ്യ.
ആയിരക്കണക്കിന് ഭക്തജനങ്ങൾക്കാണ് ക്ഷേത്ര തിരുമുറ്റത്ത് വിഭവ സമൃദ്ധമായ പുത്തരി സദ്യ വിളമ്പിയത് . വൈകീട്ട് തായമ്പക, ശ്രീഭൂതബലി, രാജരാജേശ്വരന്റെ എഴുന്നള്ളത്ത് എന്നിവയും അരങ്ങേറി പുത്തരി കഴിഞ്ഞ് പിറ്റേന്നാൾ തൊട്ട് ക്ഷേത്രം ഊരാള കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന 12 ദിവസത്തെ ഈശ്വര സേവയും പൗരാണിക കാലം മുതൽ നടന്നു വരുന്ന ചടങ്ങാണ്.
പുത്തരി ആഘോഷത്തിന് മുന്നോടിയായി വ്യാഴാഴ്ച ക്ഷേത്രത്തിൽ വിറക് എത്തിക്കുന്ന ചടങ്ങ് നടന്നിരുന്നു . കയ്യം ആര്യക്കരഭഗവതി ക്ഷേത്രത്തിൽ നിന്നും മാടൻ തറവാട് വീട്ടുകാരാണ് വിറകുമായെത്തിയത്. മൂന്നു ദിവസത്തെ വ്രതശുദ്ധിയോടെ വാദ്യമേളത്തിൻ്റെ അകമ്പടിയിൽ സ്ത്രീകളും പുരുഷൻമാരുപ്പെടെയുള്ളവർ ക്ഷേത്രനടയിലേക്ക് വിറക് എത്തിക്കുന്നതാണ് ചടങ്ങ്.