
കണ്ണൂർ : പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ് വനിതാ നേതാവ് രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിനെതിരെ പല സ്ത്രീകളുടെയും പരാതി കേട്ടിട്ടുണ്ടെന്നും എന്തായാലും നടപടിയുണ്ടാകുമെന്നും കോൺഗ്രസ് ദേശീയ വക്താവ് കൂടിയായ ഷമാ മുഹമ്മദ് ഡൽഹിയിൽ പ്രതികരിച്ചു.
എഫ്‌ഐആർ ഉണ്ടായിട്ടും പൊലീസ് അറസ്റ്റ് ആവശ്യപ്പെട്ടെങ്കിലും ബ്രിഷ്ഭൂഷൺ ശരൺ സിംഗിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത ബിജെപിക്ക് ഇക്കാര്യങ്ങൾ പറയാനുള്ള അർഹതയില്ലെന്നും ഷമ ചൂണ്ടിക്കാണിച്ചു. ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ കോൺഗ്രസ് പാർട്ടി രാഹുലിനോട് രാജി ആവശ്യപ്പെടുകയും, അത് അദ്ദേഹം അനുസരിക്കുകയും ചെയ്തുവെന്നും ഷമ പറഞ്ഞു. സ്ത്രീകൾക്ക് ഇത്തരം കാര്യങ്ങൾ തുറന്ന്പറയാനുള്ള ബുദ്ധിമുട്ട് ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് മനസിലാകുമെന്നും അവർ കൂട്ടിച്ചേർത്തു