രാമന്തളി : ഇനി ഒരാളും വെള്ളത്തിൽ മുങ്ങിമരിക്കരുതെന്ന സന്ദേശവുമായി ലോക മുങ്ങിമരണ നിവാരണ ദിനാചരണത്തിൻ്റെ ഭാഗമായി ചാൾവൺ സ്വിമ്മിങ്ങ് അക്കാദമി ഏഴിമല. എ.കെ.ജി സ്മാരക കലാകായിക വേദിയുടെ സഹകരണത്തോടെ നടത്തിവരുന്ന ജലസുരക്ഷാ ക്യാമ്പയിൻ നാലാംഘട്ടം കവ്വായി കായലിൻ്റെ ഭാഗമായ രാമന്തളി ഏറൻ പുഴയിൽ നടന്നു.
നീന്തൽ പരിശീലനത്തിലെ ലോക റെക്കോഡ് ജേതാവ് ഡോ. ചാൾസൺ ഏഴിമല നേതൃത്വം നൽകിയ പരിശീലനത്തിൽ മക്കളായ വില്യംസ് ചാൾസൺ ( കോസ്റ്റൽ പൊലീസ് വാർഡൻ ) ജാസ്മിൻ ചാൾസൺ (അദ്ധ്യാപിക) എന്നിവരെ കൂടാതെ എ.കെ.ജി ക്ലബിൻ്റെ വളണ്ടിയർമാരും സഹപരിശീലകരായി. സി.ഡിഷിജോ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ ഡോ.ചാൾസൺ ഏഴിമല അദ്ധ്യക്ഷത വഹിച്ചു. എ.കെ.ജി കലാ കായിക വേദി രക്ഷാധികാരി ജാക്സൺ ഏഴിമല സംസാരിച്ചു. നാലാം ഘട്ട പരിശീലനത്തിൽ മികച്ച പഠിതാക്കളായി മാറിയ നിസാർ, റഫീഖ് കമാൽ തുടങ്ങിയവരെ അനുമോദിച്ചു. സമാപനത്തിൽ പരീശലത്തിൽ പങ്കെടുത്തവരുടെ നീന്തൽ ഡിസ്പ്ലേയും, അനുഭവസാക്ഷ്യം പങ്ക് വെച്ചതും എല്ലാവർക്കും അവേശം പകർന്നു.
വരും ദിവസങ്ങളിലും നീന്തൽ പരിശീലനവും, കായൽ ക്രോസിങ്ങും, കയാക്കിങ് പരിശീലനവും, നാടൻ വള്ളങ്ങളിലെ പരിശീലനവും, രക്ഷാപ്രവർത്തന പരിശീലനവും നടക്കും. ഓഗസ്റ്റ് 31നും, സെപ്തം 6 നും, തുടരുന്ന പരിശീലനം പഠിതാക്കളുടെ പ്രദർശന മത്സരങ്ങളോടെ സെപ്ത : 14 ന് സമാപിക്കും. ആയാസ രഹിതമായി, ദീർഘദൂരം നീന്താൻ പ്രാപ്തരായി സ്വയരക്ഷയ്ക്കും, പര രക്ഷയ്ക്കും പ്രാപ്തമാക്കാൻ നടത്തുന്ന പരിശീലനങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഇനിയും രജ്സ്റ്റർ ചെയ്യാവുന്നതാണ്.