+

ചന്ദ്രൻ കിഴുത്തള്ളി സ്മാരക അവാർഡ് കണ്ണൂർ ശ്രീലതയ്ക്ക് സമ്മാനിച്ചു

സിപി. എം നേതാവായിരുന്ന ചന്ദ്രൻ കിഴുത്തള്ളിയുടെ സ്മരണയ്ക്ക് പുരോഗമന കലാസാഹിത്യസംഘം എടക്കാട് മേഖല ഏർപ്പെടുത്തിയ പ്രഥമ നാടക പ്രതിഭാ പുരസ്കാരം നാടക സിനിമാ സീരിയൽ താരം കണ്ണൂർ ശ്രീലതയ്ക്ക് സമ്മാനിച്ചു. 

തോട്ടട : സിപി. എം നേതാവായിരുന്ന ചന്ദ്രൻ കിഴുത്തള്ളിയുടെ സ്മരണയ്ക്ക് പുരോഗമന കലാസാഹിത്യസംഘം എടക്കാട് മേഖല ഏർപ്പെടുത്തിയ പ്രഥമ നാടക പ്രതിഭാ പുരസ്കാരം നാടക സിനിമാ സീരിയൽ താരം കണ്ണൂർ ശ്രീലതയ്ക്ക് സമ്മാനിച്ചു.  10000 രൂപയും ശില്പവും പ്രശസ്ത പത്രവുമാണ് പുരസ്കാരം. പോളിടെക്നിക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ എഴുത്തുകാരൻ കെഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനവും അവാർഡ് ദാനവും നടത്തി.

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ അധ്യക്ഷനായി. സിപിഎം ഏരിയ സെക്രട്ടറി എം കെ മുരളി, സംഗീത നാടക അക്കാദമി  അവാർഡ് ജേതാവ് എം നിഷ, നാടക സംവിധായകൻ പ്രേമൻ മുചുകുന്ന്, നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ഥ  പുരോഗമന കലാസാഹിത്യസംഘം മേഖലാ സെക്രട്ടറി കെ വി അജിത് കുമാർ, പ്രത്യുഷ് പുരുഷോത്തമൻ, ഇ. ജയദേവൻ എന്നിവർ സംസാരിച്ചു. ജില്ലാതല നാടകഗാന മത്സരത്തിൽ നന്ദന പി സരസൻ, വേദപ്രകാശ്, കെ. നവതേജ്  (16 വയസ്സിൽ താഴെ) ദൃശ്യ രാജീവ് (ചെറുമാവിലായി ) റെജിന ചന്ദ്രൻ (കൂത്തുപറമ്പ്), വന്ദന ശ്രീനാഥ് (എടയന്നൂർ ) 16 വയസ്സിനു മുകളിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

facebook twitter