+

കൂത്തുപറമ്പിൽ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്ന ശേഖരവും കഞ്ചാവും പിടി കൂടി

.ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. ജിജിൽ കുമാറിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് പൂക്കോട് ഭാഗത്ത്‌ വെച്ച് നടത്തിയ പരിശോധനയിലാണ്.

കൂത്തുപറമ്പ്: കാറിൽ കടത്തുകയായിരുന്ന 135 കിലോ നിരോധിതപുകയിലയും 25 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സ്സൈസ് പിടികുടി.ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. ജിജിൽ കുമാറിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് പൂക്കോട് ഭാഗത്ത്‌ വെച്ച് നടത്തിയ പരിശോധനയിലാണ്.

ഫോർഡ് ഫിഗോ കാറിൽ കടത്തുകയായിരുന്ന കഞ്ചാവും നിരോധിത പുകയിലയുമായി ചിറ്റാരിപറമ്പ് സ്വദേശി കളത്തിൽ വളപ്പിൽ വീട്ടിൽ പി.സജീറിനെ (48)  അറസ്റ്റ് ചെയ്തത്. ഇയാൾ പാനൂർ, കൂത്തുപറമ്പ്. വലിയവെളിച്ചം, ചിറ്റാരി പറമ്പ് ഭാഗങ്ങളിലെ കടകളിൽ ചില്ലറവില്പനയ്ക്കായി പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്ന യാളാണ്. രഹസ്യവിവരം ലഭിച്ചതിൽ കൂത്തുപറമ്പ് എക്സ്സൈസ് പാർട്ടി ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ  ഷാജി. പി. സി, പ്രിവ : ഓഫീസർ  റോഷിത്ത് .പി, സിവിൽ എക്സ്സൈസ് ഓഫീസർ സജേഷ് സി. കെ, പ്രനിൽ കുമാർ, സുബിൻ. എം, വിഷ്ണു. എൻ. സി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

facebook twitter