പത്തനംതിട്ട:അച്ചൻകോവിലാറ്റില്‍ രണ്ട് വിദ്യാർഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി.അജ്സല്‍ അജി, നബീല്‍ നിസാം എന്നീ വിദ്യാർഥികളെയാണ് കാണാതായത്. മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ഉച്ചയ്ക്ക് 12:50 ഓടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്.
ഓണപ്പരീക്ഷയുടെ അവസാനദിനത്തില്‍ സ്കൂള്‍ കഴിഞ്ഞെത്തിയ വിദ്യാർഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേർ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാർഥി ഒഴുക്കില്‍പ്പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം.നല്ല അടി ഒഴുക്കുള്ള പ്രദേശത്താണ് കുട്ടികളെ കാണായായിരിക്കുന്നത്. തിരച്ചില്‍ പുരോഗമിക്കുകയാണ്.