+

കിങ്ഡം ഇനി ഒടിടിയിലേക്ക്

കിങ്ഡം ഇനി ഒടിടിയിലേക്ക്

100 കോടി ക്ലബ് എന്ന ലക്ഷ്യം കൈവരിക്കാൻ ദേവരകൊണ്ടയുടെ  കിങ്ഡത്തിന് സാധിച്ചില്ല. ഒടിടിയിലേക്ക് കിങ്ഡം എത്തുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. ഇന്ത്യയിൽ മാത്രം ഓപ്പണിംഗിൽ 15.75 കോടി കിങ്ഡം നെറ്റ് കളക്ഷനായി നേടി എന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. നിലവിൽ കിങ്ഡം ഇതുവരെ 82.04 കോടി രൂപയാണ് ആഗോളതലത്തിൽ നേടിയിട്ടുള്ളത്. തിയറ്റർ റൺ അവസാനിക്കാറായ സാഹചര്യത്തിൽ ഒടിടിയിലേക്ക് നെറ്റ്ഫ്‌ലിക്‌സിലൂടെ കിങ്ഡം എത്തുകയാണ്. ഓഗസ്റ്റ് 27 മുതലാണ് സ്ട്രീമിംഗ്.

വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ വാങ്ങിയ പ്രതിഫലവും ചർച്ചയായിരുന്നു. കിങ്ഡം എന്ന ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദർ പ്രതിഫലം വാങ്ങിച്ചത്. ആക്ഷൻ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ശാരീരികമായി വലിയ മേക്കോവർ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സ്വഭാവത്തെപ്പറ്റി കൃത്യമായി പറയുന്ന ടീസറിന് 1.55 മിനിറ്റ് ദൈർഘ്യമാണ് ഉണ്ടായിരുന്നത്.

facebook twitter