+

കൈ​ക്കൂ​ലി​യു​ൾ​പ്പെ​ടെ ഗു​രു​ത​ര തെറ്റുകൾ ; 112 മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കെതിരെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ​യു​മാ​യി വി​ജി​ല​ൻ​സ്

കൈ​ക്കൂ​ലി​യു​ൾ​പ്പെ​ടെ ഗു​രു​ത​ര തെറ്റുകൾ ; 112 മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കെതിരെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ​യു​മാ​യി വി​ജി​ല​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: കൈ​ക്കൂ​ലി​യു​ൾ​പ്പെ​ടെ വാ​ങ്ങി​യെ​ന്ന് ക​ണ്ടെ​ത്തി​യ 112 മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ​യു​മാ​യി വി​ജി​ല​ൻ​സ്.

72 പേ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കും ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യ 40 പേ​ർ​ക്കെ​തി​രെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നു​മാ​ണ് വി​ജി​ല​ൻ​സ് സ​ർ​ക്കാ​റി​നോ​ട് ശി​പാ​ർ​ശ ചെ​യ്ത​ത്. ഡ്രൈ​വി​ങ് ടെ​സ്റ്റു​ക​ൾ ന​ട​ക്കു​ന്ന​യി​ട​ത്തെ ഭൂ​രി​ഭാ​ഗം കാ​മ​റ​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.

ഇ​വ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​ർ​ക്ക് ശി​പാ​ർ​ശ ന​ൽ​കാ​നും വി​ജി​ല​ൻ​സ് തീ​രു​മാ​നി​ച്ചു. ജൂ​ലൈ 19ന് ​വൈ​കീ​ട്ടാ​യി​രു​ന്നു സം​സ്ഥാ​ന​ത്തെ 17 റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സു​ക​ളി​ലും 64 സ​ബ് റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സു​ക​ളി​ലും ‘ഓ​പ​റേ​ഷ​ൻ ക്ലീ​ൻ വീ​ൽ​സ്‍’ എ​ന്ന പേ​രി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണം കൈ​പ്പ​റ്റി​യ​ത് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. അ​ഴി​മ​തി​ക്കും ക്ര​മ​ക്കേ​ടു​ക​ൾ​ക്കും കൂ​ട്ടു​നി​ൽ​ക്കു​ന്ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ബ്ര​ഹാം അ​റി​യി​ച്ചു.

facebook twitter