+

കൊൽക്കത്തയിൽ കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം

കൊൽക്കത്തയിൽ കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം

കൊൽക്കത്ത: കൊൽക്കത്തയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ഹൂഗ്ലി ഉത്തർപാരയിലെ ഒരു മധുരപലഹാര കടയിലാണ് സംഭവം നടന്നത്. സംഭവത്തിൽ മധ്യവയസ്‌കനെതിരെ കേസെടുത്തു.

മുത്തശ്ശിക്കൊപ്പം കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ കടയിൽ സാധനം വാങ്ങാനെത്തിയ മധ്യവയസ്‌കൻ മോശമായി ദേഹത്ത് സ്പർശിക്കുകയും തലോടുകയും ചുംബിക്കാൻ ശ്രമിക്കുകയും ആയിരുന്നു. കുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാൾ കുട്ടിയെ കൂടുതലായി പിടിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവ സമയം ഇത് ആരുടെയും ശ്രദ്ധയിൽ ഇത്‌പെട്ടിരുന്നില്ല. എന്നാൽ കടയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അതിക്രമത്തെ കുറിച്ച് പുറത്ത് അറിയുന്നത്. തുടർന്ന് പൊലീസ് സ്വമേധയ പോക്‌സോ പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

facebook twitter