കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ 'ബാലമാനസം' പദ്ധതിക്ക് തുടക്കമായി

08:04 PM Aug 26, 2025 | Neha Nair

കണ്ണൂർ : ജില്ലാ ആയുർവേദ ആശുപത്രിയിൽ ബാലമാനസം പദ്ധതിയുടെയും എക്‌സ് റേ മെഷീനിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കുട്ടികളുടെ സ്വഭാവ പഠന വൈകല്യങ്ങൾക്കുള്ള ചികിത്സാ പദ്ധതി 'ബാലമാനസം' നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് മുഖേനെ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സി എസ് ആർ ഫണ്ട് വിനിയോഗിച്ച് 11,79,000 രൂപ ചെലവിലാണ് എക്‌സ് റേ മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. 

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഡി.സി ദീപ്തി മുഖ്യാതിഥിയായി. കൊച്ചിൻ ഷിപ്പ്‌യാർഡിലെ സമ്പത്ത് കുമാർ ഫണ്ട് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ, ആശുപത്രി സൂപ്രണ്ട് ഡോ. മഞ്ജു ജോസഫ്, കൊച്ചിൻ ഷിപ്പ്‌യാർഡ് മാനേജർ എ.കെ യൂസഫ്, ലേ സെക്രട്ടറി എം സഞ്ജയൻ, മറ്റ് ഉദ്യോഗസ്ഥർ, എച്ച് എം സി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.