കണ്ണൂർ കാട്ടാമ്പള്ളിയിലെ വീട്ടിലെ കവർച്ച ; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

09:30 AM Aug 28, 2025 | Neha Nair

മയ്യിൽ : കാടാമ്പള്ളിയിലെവീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ വളപട്ടണംപൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. 

കാട്ടാമ്പള്ളി പരപ്പിൽ വയലിലെ പി. ഫാറൂഖിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്
വീട്ടിന്റെ മുകളിലത്തെ നിലയിൽ അലമാരയിൽ സൂക്ഷിച്ച നാലര പവൻ ആഭരണവും ഒൻപതുലക്ഷം രൂപയുമാണ് കവർന്നത്. 

കവർച്ചാ കേസിലെ പ്രതികളെ കണ്ടെത്തുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ് കവർച നടന്ന വീട്ടിൽ ഡോഗ്സ്ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.