കണ്ണൂർ, കാസർകോട് ജില്ലകളിൽ 2 ദിവസം കുടിവെള്ള പരിശോധനയില്ല

10:10 AM Aug 28, 2025 | Neha Nair

കണ്ണൂർ : ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷന് കീഴിലുള്ള പയ്യന്നൂർ, തളിപ്പറമ്പ് (കുഴിച്ചാൽ), പള്ളിക്കുന്ന്, കണ്ണൂർ, മട്ടന്നൂർ, ഇരിക്കൂർ (പെരുവളത്തുപറമ്പ്), ജലപരിശോധനാ ലാബുകളിൽ സെപ്റ്റംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ പരിശോധന ഉണ്ടാകില്ലെന്ന് കണ്ണൂർ ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0497 2704380.

കാസർഗോഡ് ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷന് കീഴിലുള്ള കാസർഗോഡ് (വിദ്യാനഗർ), പുലിക്കുന്ന് (കാസർഗോഡ്), കാഞ്ഞങ്ങാട് (ചാമുണ്ഡിക്കുന്ന്), കാരഡക്ക (ബോവിക്കാനം) ജലപരിശോധനാ ലാബുകളിൽ സെപ്റ്റംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ പരിശോധന ഉണ്ടാകില്ലെന്ന് കണ്ണൂർ ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ : 0497 2704380.