മസ്‌കുലർ ഡിസ്‌ട്രോഫി ബാധിച്ച അനാമികയ്ക്കും അവന്തികയ്ക്കും കരുതലായി മണപ്പുറം ഫൗണ്ടേഷൻ

10:30 AM Aug 28, 2025 | Neha Nair

മാഹി : മസ്‌കുലർ ഡിസ്‌ട്രോഫി ബാധിച്ച അനാമികയ്ക്കും അവന്തികയ്ക്കും വീടു നിർമ്മിച്ചു നൽകാൻ മണപ്പുറം ഫൗണ്ടേഷനും ലയൺസ് ക്ലബ്ബ് ഓഫ് മാഹിയും തൃശൂർ മേഴ്‌സി കോപ്‌സും കൈകോർത്തു. 850 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട്ടിൽ ഈ വിദ്യാർത്ഥിനികൾ ഓഗസ്റ്റ് 31ന് മാതാപിതാക്കളോടൊപ്പം താമസം തുടങ്ങും. പുതുച്ചേരി എംഎൽഎ രമേശ് പറമ്പത്ത് താക്കോൽ  ദാനം നിർവഹിച്ചു.

അനാമികയും അവന്തികയും തലശ്ശേരി ബണ്ണൻ കോളേജിൽ യഥാക്രമം രണ്ടാം വർഷ, ഒന്നാം വർഷ ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളാണ്. പഠനത്തിൽ മിടുക്കികളായ ഇവരുടെ ലക്ഷ്യം ഐഎഎസും ഐഎഫ്എസുമാണ്.  

ലയൺ രാജേഷ് വി ശിവദാസ്, ലയൺ കെ പിഎ സിദ്ധിഖ്, ലയൺ സുധാകരൻ, ലയൺ എൻ കൃഷ്ണൻ, ലയൺ ക്യാപ്റ്റൻ കുഞ്ഞിക്കണ്ണൻ, ലയൺ ദിവനന്ദ്, മണപ്പുറം ഹോം ഫിനാൻസ് പ്രതിനിധി ദീപു, മണപ്പുറം ഫൗണ്ടേഷൻ സിഎസ്ആർ മേധാവി ശിൽപ ട്രീസ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ്ജ് ദീദാസ് പദ്ധതി സമർപ്പണം നടത്തി.