+

കണ്ണൂർ അലവിൽ മരിച്ച ദമ്പതികൾ മന്ത്രിയുടെ ബന്ധുക്കൾ, മക്കൾ വിദേശത്ത്, ആത്മഹത്യയെന്ന നിഗമനത്തിൽ പൊലിസ്

കണ്ണൂർ നഗരത്തിനടുത്തെഅലവില്‍ തീ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ വയോധിക ദമ്പതികൾ സംസ്ഥാനത്തെ മന്ത്രിയുടെ അടുത്ത ബന്ധുക്കൾ.വനം വകുപ്പ് 

കണ്ണൂർ : കണ്ണൂർ നഗരത്തിനടുത്തെഅലവില്‍ തീ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ വയോധിക ദമ്പതികൾ സംസ്ഥാനത്തെ മന്ത്രിയുടെ അടുത്ത ബന്ധുക്കൾ.
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളെയും ഭര്‍ത്താവിനെയുമാണ് വീടിനകത്ത് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളായ ശ്രീലേഖ, ഭര്‍ത്താവ് പ്രേമരാജന്‍ എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം ഡ്രൈവര്‍ വീട്ടിലെത്തി വിളിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വളപ്പട്ടണം പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ഇരുവരുടെയും മക്കള്‍ വിദേശത്താണ്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വളപട്ടണം പൊലിസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്. വളപട്ടണം എസ്.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം

Trending :
facebook twitter