കണ്ണൂർ : ഓണം മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്നാണ്.ഓണത്തിന്‍റെ ഗൃഹാതുരതകളെ കോര്‍ത്തിണക്കി ഒരു മ്യൂസിക്കൽ ആൽബം പുറത്തിറക്കിയിരിക്കുകയാണ് .ഓണപൊലിക എന്ന പേരിൽ ഓണ ആൽബം തന്നെ പുറത്തിറക്കിയാണ് കൂത്തുപറമ്പ നിർമലഗിരി കോളേജിലെ ഒരു പ്രീ ഡിഗ്രി ബാച്ച് തങ്ങളുടെ ഓണാഘോഷവും ഒത്തു ചേരലിന്റെ മധുരവും പങ്കു വെച്ചത് .
കോളേജ് റീ യൂണിയനുകൾ ഇക്കാലത്ത് പുതുമ അല്ല. എന്നാൽ നിർമലഗിരി കോളേജിലെ ഒരു പ്രീ ഡിഗ്രി ബാച്ച് ഒരല്പം വ്യത്യസ്തമാണ്.
മഴ പെയ്തു തോർന്ന ഒരു ചിങ്ങമാസ സായന്തനത്തിൽ മാവേലി മന്നനെ കാണാൻ ഒരു കൂട്ടം കൂട്ടുകാർ വർഷങ്ങൾക്ക് ശേഷം വീണ്ടും വന്നിരിക്കുന്നു.കാലം ക്ലാവ് പിടിക്കാതെ സൂക്ഷിച്ച സ്നേഹബന്ധം നിർമ്മലഗിരിയുടെ കലാലയമുറ്റത്ത് അവരെ വീണ്ടും ഒരുമിപ്പിച്ചു. പൂക്കളവും കളിചിരി സല്ലാപങ്ങളും, ഓണസദ്യയും എല്ലാംകൊണ്ടും ഈ ഓണക്കാലത്തെ ഒത്തുചേരൽ എന്നെന്നും ഓർമിക്കാൻ സംഗീത സാന്ദ്രമായി കാലത്തിൻ്റെ പുസ്തകത്താളിൽ മധുരിതമായി അവതരിപ്പിക്കുകയാണ് നിർമലഗിരി കോളേജിലെ അവസാന പ്രീ ഡിഗ്രി ബാച്ച്.
ശ്രീജു ചന്ദ്രദാസിന്റെ വരികൾക്ക് വിഷ്ണു ശശിധരനാണ് സംഗീതം പകർന്നിരിക്കുന്നത് .പ്രൊഡ്യൂസർ - ശ്രീകാന്ത് വി പി ,കോൺസെപ്റ്- പ്രസീദ് കൃഷ്ണൻ ,സംയോജനം - അഭിഷേഖ് സെബാസ്റ്റ്യൻ , വീണ - വീണ സൗന്ദർരാജ് , ഓടക്കുഴൽ - നിഖിൽ റാം , കാമറ - നിധിൻ വാദവതി ,
സ്റ്റുഡിയോ - ഇല്ലം ക്രീയേഷൻസ് , കൽപ്പറ്റ , കാമറ അസിസ്റ്റന്റ് - റിജേഷ് .