തൃശൂര്‍: ഗുരുവായൂരില്‍ ഞായറാഴ്ച്ച വിവാഹത്തിരക്കേറും. ശനിയാഴ്ച വൈകീട്ട് അഞ്ച് വരെ 225 വിവാഹങ്ങള്‍ ശീട്ടാക്കി. ഞായറാഴ്ചയും ശീട്ടാക്കാന്‍ അവസരം ഉള്ളതിനാല്‍ വിവാഹങ്ങളുടെ എണ്ണം ഇനിയും കൂടാനിടയുണ്ട്. ചിങ്ങ മാസത്തില്‍ മുഹൂര്‍ത്തം കൂടുതലുള്ള ദിവസമാണിത്. ഓണ അവധി തുടങ്ങിയതോടെ ദര്‍ശനത്തിനും തിരക്കേറും. തിരക്ക് കണക്കിലെടുത്ത് ക്ഷേത്രനഗരിയില്‍ പൂര്‍ണമായും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയതായി ടെമ്പിള്‍ പോലീസ് അറിയിച്ചു.