അതിദാരുണംമുഹമ്മദ് ഷസാമിൻ്റെ മരണം: കണ്ണൂർ കീഴറ സ്ഫോടനത്തിൽ വീടിൻ്റെ മേൽക്കൂര തകർന്നും ദേഹത്ത് വീണ് പരുക്കേറ്റു

04:05 PM Aug 30, 2025 | Kavya Ramachandran


കണ്ണൂർ : കണ്ണപുരം കീഴറയിൽ 'വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ  ചാലാട് സ്വദേശി മുഹമ്മദ് ഷ സാംകൊല്ലപ്പെട്ടത് മുറിയിൽ  ഉറങ്ങി കിടക്കുമ്പോഴാണെന്ന് പൊലിസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ' സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന മുറിയുടെ തൊട്ടടുത്തെ മുറിയിലാണ് ഇയാൾ ഉറങ്ങിക്കിടന്നിരുന്നത്. ഉഗ്രശബ്ദത്തോടെ ശനിയാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെ സ്ഫോടനമുണ്ടാവുകയും കട്ടിലിൽ ഉറങ്ങിക്കിടന്നിരുന്നഷ സാമിൻ്റെ ദേഹത്തേക്ക് മേൽക്കൂര തകർന്നു വീഴുകയുമായിരുന്നു. 

സ്ഫോടനത്തിൽ ഷസാമിൻ്റെ ശരീരത്തിലെ ചില ഭാഗങ്ങൾ ചിതറിയതായി സൂചനയുണ്ട്. ഇയാൾ മാത്രമേ സ്ഫോടന സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളുവെന്നാണ് പൊലിസിന് ലഭിച്ച പ്രാഥമിക വിവരം തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.


ഇതിനിടെസ്‌ഫോടനത്തിൽ കണ്ണപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. അനൂപ് മാലിക് എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളാണ് വീട് വാടകയ്ക്കെടുത്തത്. അനൂപിനെതിരെ മുമ്പും കേസുള്ളതായാണ് പുറത്തുവരുന്ന വിവരം. 2016-ൽ നടന്ന പൊടിക്കുണ്ട് സ്ഫോടനക്കേസിലെ പ്രതിയാണിയാൾ. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഷസാദിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മുഖ്യപ്രതി അനൂപ് മാലിക്കിൻ്റെ അടുത്ത ബന്ധു കൂടിയാണ് ഷസാം '.