+

പിറന്നാള്‍ സമ്മാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്

രോഹിണി സെക്ടർ 17ൽ മകന്റെ പിറന്നാൾ ആഘോഷത്തിനിടെ നടന്ന തർക്കത്തിൽ ഭര്‍ത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തിക്കൊന്നു. പ്രിയ സെഹ്‌ഗാൾ (34), കുസും സിൻഹ (63) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രിയയുടെ ഭര്‍ത്താവ് യോഗേഷ് സെഹ്‌ഗാളിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി: രോഹിണി സെക്ടർ 17ൽ മകന്റെ പിറന്നാൾ ആഘോഷത്തിനിടെ നടന്ന തർക്കത്തിൽ ഭര്‍ത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തിക്കൊന്നു. പ്രിയ സെഹ്‌ഗാൾ (34), കുസും സിൻഹ (63) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രിയയുടെ ഭര്‍ത്താവ് യോഗേഷ് സെഹ്‌ഗാളിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.

ക‍ഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 15 വയസ്സുള്ള മകന്റെ പിറന്നാൾ ആഘോഷിക്കുകയായിരുന്നു കുടുംബം. പ്രിയയുടെ അമ്മയും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പിറന്നാൾ സമ്മാനത്തെച്ചൊല്ലി പ്രിയയും ഭർത്താവ് യോഗേഷ് സെഹ്‌ഗാളും തമ്മിൽ വാക്കുതർക്കമുണ്ടായി. പ്രശ്നം പരിഹരിക്കാൻ ഭാര്യയുടെ മാതാവ് കുസും സിൻഹ അവിടെ തങ്ങി. ശനിയാഴ്ച രാവിലെ വീണ്ടും തർക്കമുണ്ടായപ്പോൾ യോഗേഷ് കത്രികയെടുത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തിക്കൊല്ലുകയായിരുന്നു.

യോഗേഷിനും പ്രിയയ്ക്കും 16 വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്. കുറ്റകൃത്യം നടക്കുമ്പോൾ കുട്ടികൾ വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
പ്രിയയുടെ സഹോദരനായ മേഘ് സിൻഹയാണ് മൃതദേഹങ്ങൾ കണ്ടത്.

ശനിയാഴ്ച മേഘ് അമ്മയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് പ്രിയയുടെ വീട്ടിലെത്തിയപ്പോൾ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. വാതിലിനടുത്ത് രക്തക്കറയും കണ്ടെത്തി. ഉടൻ തന്നെ മറ്റ് കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. പിന്നീട് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോ‍ഴാണ് അമ്മയും സഹോദരിയും രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ചെറിയ പ്രശ്നങ്ങളും പതിവായുള്ള വഴക്കുകളുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

facebook twitter