+

കടമ്പൂർ ഗ്രാമ പഞ്ചായത്തിലെ അന്തിമ വോട്ടർ പട്ടികയിലെ അപാകത : കോൺഗ്രസ് ഭാരവാഹികൾ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി

ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കടമ്പൂർ പഞ്ചായത്തിലെ കരട് വോട്ടർ പട്ടികയിലെ പോരായ്മകൾ പരിഹരിക്കാതെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഭാരവാഹികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

കാടാച്ചിറ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കടമ്പൂർ പഞ്ചായത്തിലെ കരട് വോട്ടർ പട്ടികയിലെ പോരായ്മകൾ പരിഹരിക്കാതെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഭാരവാഹികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

 ഡി ലിമിറ്റേഷൻ നടപടികൾ പൂർത്തിയാക്കി നിലവിൽ വന്ന കടമ്പൂർ ഗ്രാമ പഞ്ചായത്തിലെ പുതിയ വാർഡിൻ്റെ ഘടന പ്രകാരം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ വോട്ടർമാരുടെ പേരുകൾ മറ്റ് പല വാർഡുകളിൽ മാറി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ കാര്യം പഞ്ചായത്ത് തലത്തിൽ നടന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ചൂണ്ടികാണിക്കുകയും അതുപ്രകാരമുള്ള പരാതികളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഫീൽഡ് വെരിഫിക്കേഷൻ നടത്തുകയും പരാതി ബോധ്യപ്പെടുകയും ചെയ്തതാണ്. 

തുടർ നടപടികൾക്കായി റിപ്പോർട്ട് നൽകിയിട്ടും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത് കരട് വോട്ടർ പട്ടികയിലെ പിശകുകൾതിരുത്താതെയാണെന്ന് കോൺഗ്രസ് ഭാരവാഹികളായ കെ.കെ.സഗേഷ് കുമാർ, അഗീഷ് കാടാച്ചിറ,എം. എൻ ഷെനിത്ത് എന്നിവർ തെരഞ്ഞെടുപ്പ് കമ്മിഷന്  നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
 

facebook twitter