പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : യുവാവ് റിമാൻഡിൽ

09:50 AM Sep 10, 2025 | AVANI MV

കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ.ഇരിട്ടി പുന്നാട് സ്വദേശിയായ പി.പി.ഷാനി ഫാണ് റിമാൻഡിലായത് കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടെ വഴി തെറ്റിയ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് യുവാവ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വെന്നാണ് പരാതി. സംഭവത്തെത്തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും, അന്വേഷണം നടത്തി പ്രതിയെ പൊലിസ് പിടികൂടുകയായിരുന്നു.