കണ്ണൂരിൽ ജെ. സി. ഐ വാരാഘോഷത്തിന് തുടക്കമായി

12:15 PM Sep 10, 2025 | AVANI MV


കണ്ണൂർ: ജൂനിയർ ചേംബർ ഇൻ്റർനാഷണൽ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ജെ.സി.ഐ  വാരാഘോഷത്തിൻ്റെ സോൺ തല ഉദ്ഘാടനം "പ്രിസം 110" കണ്ണൂർ ഡയറ റസിഡൻസിയിൽ നടന്നു.  ജെ.സി.ഐ സോൺ പ്രസിഡൻ്റ് ജെസിൽ ജയൻ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കണ്ണൂർ എംപയറിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. ജെ.സി.ഐ കണ്ണൂർ എംപയർ പ്രസിഡണ്ട് പി. രശ്മി അധ്യഷത വഹിച്ചു. ചടങ്ങിൽ ജെ.സി.ഐ വീക്ക് കോർഡിനേറ്റർ എസ്. ആർ രമിഷ, പ്രോഗ്രാം കോർഡിനേറ്റർ എ. നജിഹ എന്നിവർ സംസാരിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുസ്തിര വികസന ലക്ഷ്യങ്ങൾ ആസ്പദമാക്കി വ്യത്യസ്ത പരിപാടികളാണ് സെപ്തംബർ 9 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കണ്ണൂർ എംപയറിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.