മാഹി: മാഹിയിൽ സ്കൂട്ടർ അപകടത്തിൽ വടകര വില്യാപ്പള്ളി കല്ലേരി സ്വദേശിയായ യുവാവ് മരിച്ചു. വലിയ മലയിൽ ശ്രീഷിനാ (23) ണ് മരിച്ചത്. ഇന്നലെ രാത്രിമാഹി പാറക്കൽ ശ്രീകുറുമ്പ ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം.
കാൽനടയാത്രക്കാരന് മേൽ തട്ടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.കൂടെയുണ്ടായിരുന്നയാൾക്കും ഗുരുതരമായി പരിക്കേറ്റു.ഉടൻ മാഹി ഗവ. ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഡിവൈഎഫ്ഐ കല്ലേരി വെസ്റ്റ് യൂണിറ്റ് കമ്മിറ്റി അംഗവും പെർഫോമിങ് ആർട്ടിസ്റ്റുമാണ് ശ്രീഷിൻ. അച്ഛൻ: ചന്ദ്രൻ. അമ്മ: ഉഷ. സഹോദരൻ: സീതുകിരൺ.