മമ്പറത്ത് ഓട്ടോറിക്ഷ പുഴയിൽ വീണ് ഡ്രൈവർ മരിച്ചു

04:02 PM Sep 10, 2025 | AVANI MV

മമ്പറം : മമ്പറത്ത് ഓട്ടോറിക്ഷ പുഴയിൽ ഡ്രൈവർ ദാരുണമായി മരിച്ചു. കുന്നിരിക്ക മിഥുൻ നിവാസിൽ കെ. മോഹന ( 55) നാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. 

ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുഴയലേക്ക് വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.